എം. കൃഷ്ണമൂർത്തി

ബി.എസ്.പി നേതാവ് എം. കൃഷ്ണമൂർത്തി ചാമരാജ് നഗറിൽ സ്ഥാനാർഥി

ബംഗളൂരു: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് നിർണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞ ചാമരാജ് നഗർ മണ്ഡലത്തിൽ ഇത്തവണ പാർട്ടിയുടെ കർണാടക നേതാവ് എം. കൃഷ്ണമൂർത്തി മത്സരിക്കും. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികളെ തോൽപിക്കണമെന്നും ഇരു പാർട്ടികളിലും നിരാശരായ വോട്ടർമാർ ബി.എസ്.പിക്ക് വോട്ട് ചെയ്യുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിലുയർത്തുന്നതിൽ ബി.ജെ.പി പരാജയമാണ്. വിവാദമായ മൂന്ന് കാർഷിക ബില്ലുകളിലും എം.പിമാർ മൗനം പാലിച്ചു. 65 ലക്ഷം എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കാനുള്ള ഗവൺമെന്‍റ് തീരുമാനത്തിനെതിരെയും അവരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആജ്ഞകൾക്കനുസരിച്ച് നീങ്ങുക മാത്രമാണ് അവർ ചെയ്തതെന്നും ബി.ജെ.പിയുടെ ആശങ്ക കോർപറേറ്റുകളുടെ കടങ്ങളെങ്ങനെ എഴുതിത്തള്ളാമെന്നും ജി.എസ്.ടിയുടെ പേരിൽ ജനങ്ങളെ എങ്ങനെ പിഴിയാം എന്നതിലുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BSP leader M. Krishnamurthy is a candidate in Chamaraj Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.