ബംഗളൂരു: ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിന്റെ മികച്ച വിവർത്തനത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചു. ഇതര ദ്രാവിഡ ഭാഷകളിൽനിന്ന് തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകളാണ് ഇത്തവണ അവാർഡിന് പരിഗണിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിലെ വിവർത്തകയായ ഗൗരി കൃപാനന്ദൻ അവാർഡിന് അർഹയായി. കൊമ്മുരി വേണുഗോപാൽ റാവു രചിച്ച ‘സൂര്യടു ദിഗിപോയടു’ എന്ന തെലുങ്ക് നോവലിന്റെ തമിഴ് വിവർത്തനമായ ‘ഇരു കൊടുഗൾ’ ആണ് വിവർത്തനത്തിന് അർഹമായ കൃതി. പ്രഫ. പാർവതി.
ജി. ഐതാൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കെ.കെ. ഗംഗാധരൻ, കെ. പ്രഭാകരൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 11111 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 26ന് ബംഗളൂരുവിൽ നടക്കുന്ന ‘നയന സഭാംഗണം’ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ മൂന്നാം വാർഷികോത്സവത്തിൽവെച്ച് ഗവേഷകനും പണ്ഡിതനുമായ നാഗരാജയ്യ അവാർഡ് സമ്മാനിക്കും. വിവർത്തക ലക്ഷ്മി ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.