ബംഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റോക്ക് മോബൊരുക്കി ബംഗളൂരു ലുലു മാൾ. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി റോക്ക് മോബ് സംഘടിപ്പിച്ചത്. രാജാജിനഗർ ലുലു മാളിൽ ടാലന്റ്വേർസ് എന്ന സംഘടനയോടൊപ്പം ചേർന്ന് നടത്തിയ പരിപാടിയിൽ 130ലധികം സംഗീതജ്ഞർ പങ്കെടുത്തു.
വന്ദേമാതരമുൾപ്പെടെ നിരവധി ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ വ്യത്യസ്തമായ രീതിയിൽ സംഗീതസാന്ദ്രമായി ആഘോഷിക്കാനും, രാജ്യത്തിനായി ജീവിതം സമർപ്പിച്ച് പോരാടി സ്വാതന്ത്ര്യം നേടിത്തന്ന സേനാനികൾക്ക് മഹാദരവായുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മാൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.