ബംഗളൂരു: ‘ഇൻഡ്യ’ മുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ അക്കൗണ്ടിൽ പണം എത്തുമെന്ന പ്രചാരണത്തെതുടർന്ന് പോസ്റ്റ് ഓഫിസ് അക്കൗണ്ട് തുടങ്ങാൻ വൻ തിരക്ക്. ബംഗളൂരു സെൻട്രൽ പോസ്റ്റ് ഓഫിസിൽ ന്യൂനപക്ഷ വിഭാഗം സ്ത്രീകൾ ക്യൂനിന്ന് അക്കൗണ്ടുകൾ തുടങ്ങുകയാണ്.
മാസം തോറും അക്കൗണ്ടിൽ 2000/8500 രൂപ ഇൻഡ്യ സർക്കാർ നിക്ഷേപിക്കുമെന്ന പ്രചാരണം കോൺഗ്രസ് എം.എൽ.എയുടെ നേതൃത്വത്തിലാണ് നടന്നതെന്ന് പറയുന്നു. സാധാരണ നിലയിൽ ദിവസം 50-60 അക്കൗണ്ടുകൾ തുറക്കുന്ന സെൻട്രൽ പോസ്റ്റ് ഓഫിസിൽ ഇപ്പോൾ 500-600, ചില ദിവസങ്ങളിൽ 1000 വരെയും സ്ത്രീകൾ എത്തുകയാണെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മഞ്ചേഷ് പറഞ്ഞു.
ജൂൺ നാലിനുശേഷം സർക്കാർ നിക്ഷേപം അക്കൗണ്ടിൽ എത്തുമെന്നാണ് സ്ത്രീകൾ പറയുന്നത്. എന്നാൽ, തങ്ങൾക്ക് അത്തരം നിർദേശങ്ങൾ വന്നില്ലെന്ന് പോസ്റ്റ് ഓഫിസിൽനിന്ന് അറിയിക്കുന്നുണ്ട്.പോസ്റ്റ്മാന്മാരെ നിയോഗിച്ച് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിച്ചാണ് അക്കൗണ്ടുകൾ തുടങ്ങുന്ന പ്രവൃത്തി നിർവഹിക്കുന്നതെന്ന് മഞ്ചേഷ് പറഞ്ഞു.പോസ്റ്റ് ഓഫിസ് അക്കൗണ്ട് പല കാര്യങ്ങൾക്കും ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.