വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ർ​ണാ​ട​ക മൂ​ന്നാ​മ​ത്

ബം​​ഗ​ളൂ​രു: ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രാജ്യത്ത് ക​ർ​ണാ​ട​ക മൂ​ന്നാ​മ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​​ഗ​ണി​ച്ചാ​ണി​ത്.

2023-24 ൽ 3,51,13,640 ​പേ​രാ​ണ് സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​യി സം​സ്ഥാ​ന​ത്തെ എ​യ​ർ​പോ​ർ​ട്ടു​ക​ളു​പ​യോ​​ഗി​ച്ച​ത്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്ന് 16.6 ശ​ത​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. ഡ​ൽ​ഹി​യും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ.

അ​തേ​സ​മ​യം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​നം ഏ​ഴാം സ്ഥാ​ന​ത്താ​ണ്. എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ബം​​ഗ​ളൂ​രു കോം​പ​​ഗൗ​ഡ ഇ​​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ളം മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൊ​ച്ചി അ​ഞ്ചാം സ്ഥാ​ന​ത്തും കോ​ഴി​ക്കോ​ട് ഏ​ഴാം സ്ഥാ​ന​ത്തു​മു​ണ്ട്. 

News Summary - Karnataka ranks third in number of air travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.