ബംഗളൂരു: മൂന്നു വർഷത്തിനുശേഷം ബംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചേക്കും. 10 രൂപ വരെയാണ് വർധനവുണ്ടാവുക.
നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റി കഴിഞ്ഞ തിങ്കളാഴ്ച ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അനിശ്ചിതമായ കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. എൽ.പി.ജി, ഡീസൽ എന്നിവയുടെയും സ്പെയർ പാർട്സിന്റെയും ചെലവ് വർധിച്ചതാണ് നിരക്ക് വർധനക്കായി ഓട്ടോറിക്ഷ തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ മിനിമം ചാർജ് 30 രൂപയും തുടർന്ന് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയമാണ് നിരക്ക്. ഇത് 40, 20 എന്നിങ്ങനെയാക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകളാവശ്യപ്പെടുന്നത്.
നിരക്ക് വർധിപ്പിക്കാനുള്ള നമ്മ മെട്രോയുടെ നീക്കവും യാത്രക്കാർക്ക് ഇരുട്ടടിയാവും. മെട്രോ 15 മുതൽ 25 വരെ ശതമാനം നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരക്ക് വർധനക്കുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഏതാനും ദിവസത്തിനുള്ളിൽ സമർപ്പിക്കും.
രാജ്യത്തും വിദേശത്തുമുള്ള വിവിധ മെട്രോ സർവിസുകളുടെ നിരക്കുകളെക്കുറിച്ച് പഠിച്ചതിനുശേഷമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത്. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ കഴിഞ്ഞ ഒക്ടോബറിൽ നിരക്ക് പുനർനിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.