ബംഗളൂരു: നഗരത്തിൽ ഉൾപ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും അടുത്ത അഞ്ചു ദിവസം മഴ പെയ്യുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ ബംഗളൂരുവിൽ മഴ തുടങ്ങിയിരുന്നു. ഉത്തര കന്നട, ദക്ഷിണ കന്നട, ഉഡുപ്പി, ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബംഗളൂരു റൂറൽ, ബംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപ്പുർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവംഗരെ, കുടക്, കോലാർ, മൈസൂരു, രാമനഗര, തുംക് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വിജയനഗർ, മാണ്ഡ്യ, മൈസൂരു, ഹാസൻ, യാദ്ഗിരി, വിജയപുര, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ബിദർ എന്നിവിടങ്ങളിൽ മിതമായ മഴ ലഭിക്കും. കിരവത്തി, കൊല്ലൂർ, ഹുഞ്ചടക്കാട്ടെ, മുണ്ടഗോഡു, കദ്ര, സിദ്ധാപുർ, തിഗാർട്ടി, ജയപുര, നർപുർ, ബനവാസി, കാർവാര, ലോണ്ട, അഗുംബെ, ഹിരേകേരൂർ, കൊട്ടിഗെഹാർ, ഹലിയാല, യല്ലാപ്പുർ, കുന്ദഗോള, ഹവേരി, ശൃംഗേരി, കോപ്പ, മുടിഗേരി, കുമത, ബെൽഗാം, കലാസ, ബലെഹോന്നൂർ, ദാവൻഗെരെ, ഇറ്റേഗരെ എന്നിവിടങ്ങളിലാണ് മഴ പെയ്തത്.
ഗോകർണ, ഗെറുസോപ്പ, ധാർവാഡ്, ലക്ഷ്മേശ്വർ, ധാർവാഡ്, നായകനഹട്ടി, കമ്മാരടി, കുന്താപുരം, മങ്കി, ഹൊന്നാവര, ധർമസ്ഥല, കോട്ട, ഉഡുപ്പി, ബൈലഹോംഗല, നാപോക് ലു, ചന്നഗിരി, നരഗുണ്ട, ദാവൻഗരെ, ബേലൂർ, സോംവാർപേട്ട് എന്നിവിടങ്ങളിലും മഴ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.