കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ൺ ഓ​ണാ​ഘോ​ഷം നാ​ളെ

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ൺ ഓ​ണാ​ഘോ​ഷം ‘ഓ​ണ​ക്കാ​ഴ്ച​ക​ൾ 2024’ ലിം​ഗ​രാ​ജ​പു​ര​ത്തു​ള്ള ഇ​ന്ത്യ കാ​മ്പ​സ് ക്രൂ​സേ​ഡ് ഫോ​ർ ക്രൈ​സ്റ്റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. കേ​ര​ള ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് മു​ഖ്യ​തി​ഥി​യാ​കും.

പി.​സി. മോ​ഹ​ൻ എം.​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, ബൈ​ര​തി ബ​സ​വ​രാ​ജ് എം.​എ​ൽ.​എ, ഐ​വാ​ൻ ഡി​സൂ​സ എം.​എ​ൽ.​സി, ന​ന്ദി​ഷ് റെ​ഡി എ​ക്സ് എം.​എ​ൽ.​എ, കേം​ബ്രി​ഡ്ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡി.​കെ മോ​ഹ​ൻ ബാ​ബു, ട്രൈ​ലൈ​ഫ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​ഷ​ഫീ​ഖ്, ഡോ. ​പ്ര​ശാ​ന്ത്, റി​തി ജ്വ​ല്ല​റി സി.​ഇ.​ഒ ബാ​ലു, ലു​ലു ഗ്രൂ​പ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കെ.​കെ. ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ച​ട​ങ്ങി​ൽ ട്രൈ​ലൈ​ഫ് ഹോ​സ്പി​റ്റ​ൽ സം​ഭാ​വ​ന ചെ​യ്ത ആം​ബു​ല​ൻ​സ് പു​റ​ത്തി​റ​ക്കും. സാ​ന്ത്വ​ന ഭാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ണി ക​ഴി​പ്പി​ച്ച 18ാമ​ത്തെ വീ​ടി​ന്റെ താ​ക്കോ​ൽ ദാ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ വി​വേ​കാ​ണ് വീ​ട് സ്പോ​ൺ​സ​ർ ചെ​യ്ത​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, ഓ​ണ സ​ദ്യ, പ്ര​ശ​സ്ത ഗാ​യ​ക​ൻ സു​മേ​ഷ് അ​യി​രൂ​രും ഫ്ല​വേ​ഴ്സ് ടോ​പ് സി​ങ്ങ​ർ ശ്രീ​ഹ​രി​യും ദേ​വ നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സോ​ൺ ക​ൺ​വീ​ന​ർ രാ​ജീ​വും ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലി കു​മാ​റും അ​റി​യി​ച്ചു.

Tags:    
News Summary - Kerala Samajam Bangalore East Zone onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.