ബംഗളൂരു: കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നു. ജൂൺ മാസത്തിലെ നാലു ഞായറാഴ്ചകളിലായി എം.എസ് നഗർ പട്ടേൽ കുള്ളപ്പ റോഡിലുള്ള എം.എം.ഇ.ടി സ്കൂളിലെ വിവിധ വേദികളിലാണ് കലോത്സവം അരങ്ങേറുക.
ജൂൺ രണ്ടിന് രാവിലെ 10ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സുധാകരൻ രാമന്തളി സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, എം.എം.ഇ.ടി പ്രസിഡന്റ് ആർ. മോഹൻദാസ്, സെക്രട്ടറി എൻ. കേശവ പിള്ള, ട്രഷറർ ബി. സതീഷ്കുമാർ എന്നിവർ പങ്കെടുക്കും.
42 കരയോഗങ്ങളിൽ നിന്നുള്ള വിവിധ വേദികളിൽ പ്രാഗത്ഭ്യം തെളിയിച്ച 1400 കലാ പ്രതിഭകൾ പങ്കെടുക്കും. കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവത്തിലൂടെ നിരവധി കലാപ്രതിഭകളെ കണ്ടെത്താനാകുമെന്ന് കലോത്സവം കൺവീനർമാരായ ഡോ. മോഹന ചന്ദ്രൻ, സി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.