കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ

കാ​ണു​ന്നു

ക​ർ​ണാ​ട​ക​യി​ൽ മാ​വോ​വാ​ദി പോ​രാ​ട്ട തു​ട​ക്കം ബി​ദ​റി​ൽ

ബം​ഗ​ളൂ​രു: ആ​റ് മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ കീ​ഴ​ട​ങ്ങ​ലോ​ടെ ക​ർ​ണാ​ട​ക​യി​ലെ മാ​വോ​വാ​ദി സാ​ന്നി​ധ്യം അ​വ​സാ​നി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്റെ വ​ട​ക്കേ അ​റ്റ​ത്തു​നി​ന്ന് തു​ട​ങ്ങി തെ​ക്കേ അ​റ്റം​വ​രെ തു​ട​ർ​ന്ന വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സാ​യു​ധ പോ​രാ​ട്ട​ത്തി​ന്റെ ച​രി​ത്രം​കൂ​ടി​യാ​ണ​ത്. പ​ഴ​യ ആ​ന്ധ്ര​യു​ടെ​യും ഇ​​പ്പോ​ഴ​ത്തെ തെ​ല​ങ്കാ​ന​യു​ടെ​യും അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ബി​ദ​റി​ലാ​ണ് ക​ർ​ണാ​ട​ക​യി​ലെ മാ​വോ​വാ​ദി മൂ​വ്മെ​ന്റി​ന്റെ തു​ട​ക്കം.

ന​ക്സ​ൽ പോ​രാ​ട്ടം സ​ജീ​വ​മാ​യ തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ദ്യം ക​ട​ന്നു​വ​ന്ന സാ​യു​ധ പോ​രാ​ളി​ക​ൾ പി​ന്നീ​ട് പ​ഴ​യ ഹൈ​ദ​രാ​ബാ​ദ് ക​ർ​ണാ​ട​ക മേ​ഖ​ല​യി​ലെ ക​ല​ബു​റ​ഗി, റാ​യ്ച്ചൂ​ർ ജി​ല്ല​ക​ളി​ലും സാ​ന്നി​ധ്യം സ​ജീ​വ​മാ​ക്കി. ആ​ന്ധ്ര​യി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും ഒ​രു​പോ​ലെ ഒ​ളി​ച്ചു​ക​ട​ക്കാ​വു​ന്ന റാ​യ്ച്ചൂ​ർ ഒ​രു ദ​ശ​ക​ത്തി​ലേ​റെ കാ​ലം ക​ർ​ണാ​ട​ക​യി​ലെ മാ​വോ​വാ​ദി പോ​രാ​ട്ട​ഭൂ​മി​യാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ളും ദ​ലി​ത​രു​മ​ട​ക്കം ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വു​മ​ധി​കം പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് റാ​യ്ച്ചൂ​ർ. ഇ​ട​തു​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും വേ​രോ​ട്ട​മു​ള്ള മ​ണ്ണ്. 

കീ​ഴ​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ പു​ന​ര​ധി​വാ​സ സ​മി​തി നേ​താ​ക്ക​ൾ​ക്കൊ​പ്പം ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ വ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്നു

ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ യൂ​നി​ഫോ​മും കീ​ഴ​ട​ങ്ങാ​നു​ള്ള സ​മ്മ​ത​പ​ത്ര​വും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് കൈ​മാ​റു​ന്നുഎ​ന്നാ​ൽ, ബി​ദ​ർ, ക​ല​ബു​റ​ഗി, റാ​യ്ച്ചൂ​ർ മേ​ഖ​ല​ക​ളു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത നി​ബി​ഡ വ​ന​ങ്ങ​ൾ കു​റ​വാ​ണെ​ന്ന​താ​ണ്. ഇ​ത് മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ല​പ്പോ​ഴും അ​പ​ക​ട ഭീ​ഷ​ണി​യാ​യി. അ​ങ്ങ​നെ തു​റ​ന്ന ഭൂ​മി​യി​ലെ സാ​യു​ധ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച് നി​ബി​ഡ വ​ന​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തോ​ടെ​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ ദ​ക്ഷി​ണ മേ​ഖ​ല​യി​ലേ​ക്ക് മാ​വോ​വാ​ദി സാ​ന്നി​ധ്യ​മെ​ത്തു​ന്ന​ത്.

ശി​വ​മൊ​ഗ്ഗ, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക്, ഉ​ടു​പ്പി, ദ​ക്ഷി​ണ ക​ന്ന​ട, ഉ​ത്ത​ര ക​ന്ന​ട, ചാ​മ​രാ​ജ് ന​ഗ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ​പ​ട​ർ​ന്നു കി​ട​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും നി​ബി​ഡ വ​ന​ങ്ങ​ളു​മാ​ണ് മാ​വോ​വാ​ദി​ക​ൾ​ക്ക് പി​ന്നീ​ട് ഒ​ളി​ത്താ​വ​ള​മാ​യ​ത്. കേ​ര​ള​ത്തോ​ടും ത​മി​ഴ്നാ​ടി​നോ​ടും അ​തി​ർ​ത്തി പ​ങ്കി​ടു​ന്നെ​ന്ന​തും ഈ ​മേ​ഖ​ല​യി​ലെ ദ​ള​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​വു​മെ​ന്ന​തും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​യി. ഈ ​മേ​ഖ​ല​യി​ൽ വി​വി​ധ പൗ​രാ​വ​കാ​ശ മൂ​വ്മെ​ന്റു​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന പ​ല​രും ഇ​തോ​ടെ മാ​വോ​വാ​ദി ​ഗ്രൂ​പ്പി​ലേ​ക്ക് ചേ​ക്കേ​റി.

2002ൽ ​കൊ​പ്പ മ​ന​സി​ന​ഹാ​ദ​യ വി​ല്ലേ​ജി​ന് സ​മീ​പം വ​ന​ത്തി​ൽ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ തോ​ക്കു​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം ന​ട​ത്ത​വെ, ചീ​ര​മ്മ എ​ന്ന വ​നി​ത​ക്ക് വെ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വെ​ടി​യേ​റ്റ ചീ​ര​മ്മ​യെ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട്, കു​​ദ്രെ​മു​ഖ് ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ സ​മ​രം മാ​വോ​വാ​ദി​ക​ൾ​ക്ക് കാ​ര്യ​മാ​യ വോ​രോ​ട്ടം ന​ൽ​കി.

ദേ​ശീ​യോ​ദ്യാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ പേ​രി​ൽ ആ​ദി​വാ​സി​ക​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ന്നു. 2005ലാ​ണ് ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം ഈ ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്. മാ​വോ​വാ​ദി നേ​താ​ക്ക​ളാ​യ സാ​കേ​ത് രാ​ജ​നും ശി​വ​ലിം​ഗു​വും പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നി​ടെ പ​ല​പ്പോ​ഴും ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് പ​ല നേ​താ​ക്ക​ളും കാ​ട്ടി​ൽ​നി​ന്ന് ആ​യു​ധം അ​ടി​യ​റ​വെ​ച്ച് പു​റ​ത്തി​റ​ങ്ങി. ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​ങ്കേ​ഷ് സ​ർ​ക്കാ​ർ മാ​വോ​വാ​ദി​ക​ളു​മാ​യി ച​ർ​ച്ച​ക്ക് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്നു.

 ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ യൂ​നി​ഫോ​മും കീ​ഴ​ട​ങ്ങാ​നു​ള്ള സ​മ്മ​ത​പ​ത്ര​വും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് കൈ​മാ​റു​ന്നു

ഗൗ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ന​ക്സ​ലു​ക​ളാ​ണെ​ന്ന് ബി.​ജെ.​പി നേ​താ​ക്ക​ൾ ആ​ദ്യം ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലും മാ​വോ​വാ​ദി വേ​ട്ട സ​ജീ​വ​മാ​യ​തോ​ടെ സാ​യു​ധ പോ​രാ​ട്ടം പ്ര​യാ​സ​ക​ര​മാ​യി മാ​റി. ക​ഴി​ഞ്ഞ ന​വം​ബ​ർ 18ന് ​മ​റ്റൊ​രു നേ​താ​വ് വി​ക്രം ഗൗ​ഡ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​ന്ന​തും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രെ കീ​ഴ​ട​ങ്ങു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ചു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഊ​ർ​ജി​ത​മാ​യ ച​ർ​ച്ച​യും ന​ട​ന്ന​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ കൂ​ടി കാ​ടൊ​ഴി​യു​ക​യാ​യി​രു​ന്നു.

കീ​ഴ​ട​ങ്ങി​യ ആ​റു​പേ​രെ കൂ​ടാ​തെ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ര​വി എ​ന്ന മ​റ്റൊ​രു മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹം അ​ൽ​പ​കാ​ലം മു​മ്പ് സം​ഘ​ത്തി​ൽ​നി​ന്നു വി​ട്ടു​പോ​യി. ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സ​മി​തി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​റു​പേ​രും ബു​ധ​നാ​ഴ്ച ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യ ധാ​ര​ണ. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം വാ​ഹ​ന​ങ്ങ​ൾ നേ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യാ​യ കൃ​ഷ്ണ​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​ക്ക​ളും ഭ​ര​ണ​ഘ​ട​ന​യും ന​ൽ​കി സി​ദ്ധ​രാ​മ​യ്യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രെ സ്വീ​ക​രി​ച്ചു. മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ യൂ​നി​ഫോ​മും കീ​ഴ​ട​ങ്ങാ​നു​ള സ​മ്മ​ത​പ​ത്ര​വും മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Maoist fight in Karnataka begins in Bidar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.