ബംഗളൂരു: തുമകുരു ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ച ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ ഷാക്കിർ ഹുസൈൻ (48), മുംതാസ് (38), മകൻ മുഹമ്മദ് ആസിഫ് (12) എന്നിവരാണ് മരിച്ചത്. കുടുംബം തുമകുരുവിൽനിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പുലർച്ച മൂടൽമഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി ചന്ദ്രശേഖർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.