മംഗളൂരു: അടുത്ത വേനൽ കാലത്ത് ഉൾപ്പെടെ കർണാടകയിൽ വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് ഊർജ്ജ മന്ത്രി കെ.ജെ.ജോർജ്ജ് പറഞ്ഞു. ‘മെസ്കോം’ ഹാളിൽ ദക്ഷിണ കന്നഡ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ്ജ ഉല്പാദനം വർധിപ്പിച്ചും സംസ്ഥാനങ്ങളിൽ നിന്ന് കൽക്കരി വാങ്ങിയും പരിഹരിക്കും. പരീക്ഷാ കാലം വൈദ്യുതി മുടങ്ങാതിരിക്കാനുള്ള മുൻകരുതലോടെയാണ് മുന്നോട്ട് പോവുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ സംസ്ഥാനത്ത് ഊർജ്ജ ഉപഭോഗം കൂടുതലാണ്. 380 മെഗാവാട്ട് ശേഷിയുള്ള എലഹൻക വാതക പ്ലാന്റ് ഭാഗികമായി മാസത്തിനകവും പൂർണമായി രണ്ട് മാസത്തിനകവും കമ്മീഷൻ ചെയ്യും. താപ നിലയങ്ങളിലെ ഊർജ്ജ ഉല്പാദനം വർധിപ്പിക്കുന്നതിന് ആഭ്യന്തര ലഭ്യതക്ക് പുറമെ ആവശ്യമുള്ള കൽക്കരി യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.