ബംഗളൂരു: രാജ്യത്തിന്റെ ഊര്‍ജ ആവശ്യം 2047ഓടെ ഇരട്ടിയാകുമെന്നും അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ആവശ്യത്തിന്റെ 25 ശതമാനം വർധന ഇന്ത്യയില്‍നിന്ന് മാത്രം പ്രതീക്ഷിക്കുന്നതായും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ‘എനര്‍ജി ടെക്നോളജി മീറ്റ് -2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിലവിലെ ജൈവ ഇന്ധന മിശ്രിത നിരക്ക് 16.9 ശതമാനത്തിൽ എത്തിയെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഷെഡ്യൂളിന് അഞ്ച് വര്‍ഷം മുമ്പ് 2030ല്‍ നിശ്ചയിച്ചിട്ടുള്ള 20 ശതമാനം ലക്ഷ്യം മറികടക്കാന്‍ സാധിച്ചെന്നും പറഞ്ഞു. ഇന്ത്യയുടെ ജൈവ ഇന്ധന സംരംഭങ്ങളില്‍നിന്ന് കാര്‍ഷിക മേഖലക്ക് ആവശ്യമായ ഉത്തേജനം നല്‍കിക്കൊണ്ട് ഇറക്കുമതി ബില്ലുകളില്‍ 91,000 കോടി രൂപ രാജ്യം ലാഭിച്ചു. ജൈവ ഇന്ധന മിശ്രിതത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും സുസ്ഥിര ഇന്ധന രീതികളില്‍ അതിന്റെ മുന്‍നിര സ്ഥാനം അടിവരയിടുന്നതായും മന്ത്രി അവകാശപ്പെട്ടു.
വ്യവസായ വിദഗ്ധര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, നൂതന വിദഗ്ധര്‍ എന്നിവരെ സംയോജിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് (ഇന്ത്യന്‍ ഓയില്‍) സഹ -ആതിഥേയത്വം വഹിക്കുന്ന സെന്റര്‍ ഫോര്‍ ഹൈ ടെക്നോളജി (സി.എച്ച്.ടി) സംഘടിപ്പിക്കുന്ന എനര്‍ജി ടെക്നോളജി മീറ്റ് ബംഗളൂരുവില്‍ വ്യാഴാഴ്ച വരെ തുടരും. ‘ഗ്രീന്‍ എനര്‍ജി ഹൊറൈസണ്‍സ്: സുസ്ഥിര ശുദ്ധീകരണവും പെട്രോകെമിക്കല്‍സും പുരോഗമിക്കുന്നു’ എന്നതാണ് വിഷയം. ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനും ഡയറക്ടറുമായ (മാര്‍ക്കറ്റിങ്) വി. സതീഷ് കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെയും പെട്രോളിയം വ്യവസായത്തിന്റെയും ഉന്നത ഉദ്യോഗസ്ഥർ, ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ ഡൊമെയ്ന്‍ വിദഗ്ധര്‍, അക്കാദമിക്, ലൈസന്സര്മാര്, ഗവേഷണ -വികസന ശാസ്ത്രജ്ഞര്‍, മറ്റു പ്രഫഷനലുകള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 1300ലധികം പ്രതിനിധികള്‍ ത്രിദിന പരിപാടിയില്‍ പങ്കെടുക്കും. പുനരുല്പാദിപ്പിക്കാവുന്ന സംയോജനം, ഹൈഡ്രജന്‍ ഉല്പാദനം, മാലിന്യത്തില്‍ നിന്ന് ഊര്‍ജത്തിനുള്ള നവീകരണം, കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കുള്ള തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക സെഷനുകള്‍ അവതരിപ്പിക്കും. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക ഉല്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യയുടെ സുസ്ഥിര ഊര്‍ജ ഭാവിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അക്കാദമിക-വ്യവസായ പങ്കാളിത്തം, നൈപുണ്യ വികസനം, സംയുക്ത ഗവേഷണ-വികസന ശ്രമങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സഹകരണ അവസരങ്ങള്‍ പരിപാടി പ്രോത്സാഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.