കെ.​എ​ൻ.​എ​സ്.​എ​സ് കു​ടും​ബ​ സം​ഗ​മം 17ന്

​ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ജ​ക്കൂ​ർ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 17ന് ​രാ​വി​ലെ 9.30ന് ​യെ​ല​ഹ​ങ്ക സാ​റ്റ​ലൈ​റ്റ് ടൗ​ണി​ലു​ള്ള ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ന​ർ​ത്ത​ക​ൻ ശ്യാം ​മോ​ഹ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, വ​ട​ക​ര വ​ര​ദ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ്മ മ​ഴ​ക്കാ​റ് നാ​ട​കം എ​ന്നി​വ ന​ട​ക്കും.

ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ ശ്രീ​ഹ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഢ, എം.​എ​ൽ.​എ എ​സ്.​ആ​ർ വി​ശ്വ​നാ​ഥ്‌ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, ഇ​ന്റ​ർ ക​ര​യോ​ഗം പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​നം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി മ​ഹേ​ഷ്‌ കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - KNSS family reunion on 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.