മോ​ണ്ടി ഫെ​സ്റ്റി​ൽ വൈ​ദി​ക​ൻ ആ​ശീ​ർ​വ​ദി​ക്കു​ന്നു

ക​ന്യാ​മ​റി​യ​ത്തി​ന്റെ ജ​ന്മ​ദി​നം ക​ത്തോ​ലി​ക്ക​ർ ക​തി​രു​ക​ളേ​ന്തി ആ​ഘോ​ഷി​ച്ചു

മം​ഗ​ളൂ​രു: ക​ത്തോ​ലി​ക്ക വി​ഭാ​ഗം ക്രി​സ്ത്യാ​നി​ക​ൾ ഞാ​യ​റാ​ഴ്ച മം​ഗ​ളൂ​രു​വി​ലും ഉ​ഡു​പ്പി​യി​ലും മോ​ണ്ടി ഫെ​സ്റ്റ് ന​ട​ത്തി. ക​ന്യാ​മ​റി​യ​ത്തി​ന്റെ ജ​ന്മ​ദി​നം കൊ​യ്ത്തു​ത്സ​വം കൂ​ടി​യാ​യി കൊ​ണ്ടാ​ടി. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ക​തി​രു​ക​ളേ​ന്തി ഘോ​ഷ​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ വൈ​ദി​ക​ർ​ക്ക് ക​തി​രു​ക​ൾ സ​മ്മാ​നി​ച്ചു. വൈ​ദി​ക​ർ ആ​ശീ​ർ​വാ​ദം നേ​ർ​ന്നു. ആ​ഘോ​ഷ​ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ വി​വി​ധ​ത​രം പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഈ ​മേ​ഖ​ല​യി​ലെ ക​ത്തോ​ലി​ക്ക വി​ഭാ​ഗം എ​ല്ലാ വ​ർ​ഷ​വും മോ​ണ്ടി ഫെ​സ്റ്റ് കൊ​ണ്ടാ​ടി​വ​രു​ന്നു.

Tags:    
News Summary - Monti Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.