ക​ഥാ​സ്വാ​ദ​ന സ​ദ​സ്സ് പു.​ക.​സ ബം​ഗ​ളൂ​രു യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘ഓർമയിൽ ഒരു കൈയൊപ്പ്: അമാനവികതക്കെതിരെ ഉയർന്ന പ്രതിരോധം’

ബംഗളൂരു: ഒന്നിക്കേണ്ടവരെ ഭിന്നിപ്പിച്ച് നാടിനെ കോർപറേറ്റുകൾക്ക് കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകൾ നടത്തുന്ന അമാനവികതക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തുന്നതാണ് പി. മുരളീധരന്റെ ‘ഓർമയിൽ ഒരു കൈയൊപ്പ് ’ എന്ന കഥാസമാഹരമെന്ന് സി.പി.എ.സി സംഘടിപ്പിച്ച കഥാസ്വാദന സദസ്സ് അഭിപ്രായപ്പെട്ടു.

ബാംഗ്ലൂർ റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു യൂനിറ്റ് പ്രസിഡന്റ് സുരേഷ് കോഡൂർ ഉദ്ഘാടനം ചെയ്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്തുക്കളായ എസ്. നവീൻ, സതീഷ് തോട്ടശ്ശേരി, എ.കെ. വത്സലൻ, കവി അനിൽ മിത്രാനന്ദപുരം, എഴുത്തുകാരനായ ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, ആർ.വി. പിള്ള, ശാന്ത എൻ.കെ., പി.എ. രവീന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി, ആനന്ദ് വേണുഗോപാൽ, എ. ഗോപിനാഥ്, അനുരൂപ് വത്സലൻ, കഥാകൃത്ത് പി. മുരളീധരൻ എന്നിവർ സംസാരിച്ചു.

ഗായകൻ മോഹൻദാസ് പഴയകാല ഗാനങ്ങൾ ആലപിച്ചു. സി.പി.എ.സി സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും പ്രസിഡന്റ് സി. കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയ ‘ബോർഡർ ലൈൻ’ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം സംവിധായകൻ അനുരൂപ് വത്സലനെ അനുമോദിച്ചു.

Tags:    
News Summary - ormayil oru kayyopp: High Defense Against Inhumanity'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.