ബംഗളൂരു: നഗരത്തിന്റെ വിവിധ മേഖലകളിൽ ഡിസംബർ 18ന് വൈദ്യുതി വിതരണം തടസ്സപ്പെടും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചതാണിത്. രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയിലായിരിക്കും ഇത്. ഇൗ സമയങ്ങളിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ) അറ്റകുറ്റപ്പണി നടത്തും.
അത്തിബെലെ ലെയിൻ, സമന്ദൂർ ലെയിൻ, ആനേക്കൽ, ജിഗാനി ലിങ്ക് റോഡും സമീപത്തെ വ്യവസായപ്രദേശങ്ങളും, ഇ.എച്ച്.ടി കെ.ടി.ടി.എം, ചന്ദാപുര, ഹാലെ ചന്ദാപുര, നെരലൂർ, കീർത്തി ലേഔട്ട്, മുത്തനല്ലൂർ, ചന്ദ്പുര സ്റ്റേഷൻ, മൈസാന്ദ്ര, യദുവിനഹള്ളി പ്രദേശങ്ങൾ, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ പ്രദേശം, വീരസാന്ദ്ര, യർന്ദനഹള്ളി, അനന്തനഗര, ദബാസ്പേട്ട്, നെലമംഗല, ത്യമഗൊണ്ട്ലു, ടി ബേഗൂർ, ഹിരേഹള്ളി,
അവെരഹള്ളി, എസ്.കെ സ്റ്റീൽ (ഇ.എച്ച്.ടി), ജിൻഡാൽ (ഇ.എച്ച്.ടി), ബി. ദബാസ്പേട്ട് സബ് ഡിവിഷൻ ഏരിയ, ബേഗൂർ സബ്സ്റ്റേഷൻ, ത്യമഗൊണ്ട്ലു സബ്സ്റ്റേഷൻ, ആലൂർ സബ്സ്റ്റേഷൻ, എ.ഒ. സ്മിത്ത്, ഭോരുഖ, ഓർക്കിഡ് ലാമിനേറ്റ്സ്, സെന്റ് ഗോബിൻ, വൃഷഭവതി, ചാന്ദ്ര ലേഔട്ട്, സർ എം.വി ലേഔട്ട്, കെങ്കേരി, മൈസൂർ റോഡ് പരിസരം,
ആർ.ആർ നഗർ, നായന്ദനഹള്ളി, ബ്യാട്ടരായണപുര, ദൊഡ്ഡതഗൂർ, ബൊമ്മനഹള്ളി, എൻ.ജെ.ആർ ലേഔട്ട്, ചിക്തോഗൂർ, ഹോങ്സാന്ദ്ര, കോന്നപ്പന അഗ്രഹാര, അജക്സ് റോഡ്, അനുസോളാർ റോഡ്, ചെയർ ഫാക്ടറി റോഡ്, മൈസൂർ എൻജിനീയറിങ് റോഡ്, സൺറൈസ് കാസ്റ്റിങ് റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.