പ്രഫഷണൽ ഫാമിലി കോൺഫറൻസ് പ്രൊഫൈസ് പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്യുന്നു

‘പ്രൊഫൈസ്’ പ്രഫഷനൽ ഫാമിലി കോൺഫറൻസ് കണ്ണൂരിൽ

ചെന്നൈ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷനൽ ഫാമിലി കോൺഫറൻസ് ‘പ്രൊഫൈസ്’ നവംബർ 16, 17 തീയതികളിൽ കണ്ണൂരിൽ നടക്കും.

പ്രൊഫൈസ് പ്രഖ്യാപന സമ്മേളനം ചെന്നൈയിൽ എം.എം.എ ഹാളിൽ നടന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്തു. ടി.പി.സി.സി സംസ്ഥാന പ്രസിഡന്റ്‌ കെ. സെൽവ പെരുന്തുകൈ എം.എൽ.എ മുഖ്യ അതിഥിയായിരുന്നു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ മികച്ച വിദ്യാർഥികൾ തൊഴിൽ നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മൂലം രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭിക്കാതിരിക്കുന്നത് രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രൊഫൈസ് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. എല്ലാതരത്തിലുമുള്ള പ്രഫഷനൽ ക്യാമ്പസുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ സർക്കാർ കടുത്ത നിലപാട് സ്വീകരിക്കണം. പ്രഫഷനൽ ക്യാമ്പസുകളിൽനിന്നു പുറത്തിറങ്ങുന്നവർക്ക് മികച്ച പ്രായോഗിക തൊഴിൽ പരിശീലനം നൽകുന്ന കാമ്പസ് സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.

പ്രൊഫൈസ് പ്രഖ്യാപനം ഡോ. അലി അജ്മാൻ നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ഡോ. പി.പി. നസീഫ്, ഡോ. വി.പി. ബഷീർ, സി. ഇസ്മായിൽ ചെന്നൈ, പി.പി. അബ്ദുൽ റഷീദ്, ടി.കെ. നസീർ, എ.പി. മുനവ്വർ സ്വലാഹി, കെ.പി. മുഹമ്മദ് ഷമീൽ, ഡോ. അഹസനു സമാൻ, ഡോ. മുഹമ്മദ് ഫഹീം, യൂനുസ് പട്ടാമ്പി, ഡോ. ഉനൈസ്, ശരീഫ് കാര എന്നിവർ സംസാരിച്ചു.

Tags:    
News Summary - Proface Professional Family Conference in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.