ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും സംസ്ഥാന നേതാക്കളെ കേന്ദ്രനേതാക്കൾ വിശ്വാസത്തിലെടുക്കണമെന്നും സംസ്ഥാനത്തെ പാർട്ടിയിലെ ഒഴിവുകൾ ഉടൻ നികത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ തനിക്കുമേൽ ആരുടെയെങ്കിലും സമ്മർദം ഉണ്ടായിട്ടില്ല. സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് പാർട്ടി നിർദേശിച്ചിരുന്നുവെന്നും സീറ്റ് കിട്ടില്ലെന്ന് അറിയിച്ചിരുന്നുവെന്നും ഇതിനാലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയതെന്നും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവും മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ, ബംഗളൂരു നോർത്ത് എം.പിയായ സദാനന്ദ ഗൗഡ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ സീറ്റിൽ കണ്ണുനട്ട് നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.