ബംഗളൂരു: സമന്വയ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് വർത്തൂർ ഭാഗിന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപയുടെ സ്കോളർഷിപ് വിതരണവും കുടുംബ സംഗമവും നടത്തി.
നാദാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. വർത്തൂർ ഭാഗ് പ്രസിഡന്റ് റെനി വേലായുധൻ അധ്യക്ഷത വഹിച്ചു. ബംഗളൂരു റൂറൽ എം.പി പത്മശ്രീ ഡോ. മഞ്ജുനാഥ് മുഖ്യാതിഥിയായി. 64 വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു. സമന്വയ പ്രസിഡന്റ് രവീന്ദ്ര മല്ല്യ, സരസ്വതി വിദ്യാനികേതന സ്കൂൾ പ്രസിഡന്റ് കൃഷ്ണപ്പ, പ്രോഗാം കൺവീനർ പി. ജയാനന്ദൻ, സ്ഥാനീയ സമിതി പ്രസിഡന്റുമാരായ പി. ശങ്കർ, എം.പി. സന്തോഷ്, ടി.പി. രഞ്ജിത്, സ്പോൺസർ പ്രതിനിധി ജനാർദനൻ, സമന്വയ ജനറൽ സെക്രട്ടറി ശിവപ്രസാദ്, വൈസ് പ്രസിഡന്റുമാരായ പി.എം. മനോജ്, വിജയനുണ്ണി, നാരായണ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. സലികുമാർ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.