ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ മത്സരങ്ങളുടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഏഴുപേരെ ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടി.
ഡൽഹി കാപിറ്റൽസിനെതിരായ മത്സരം നടന്ന വ്യാഴാഴ്ച അന്വേഷണ സംഘം ക്രിക്കറ്റ് ആരാധകരെന്ന നിലക്ക് പ്രതികളെ സമീപിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തെ കാന്റീനിലെ ജീവനക്കാരനായ മനേജ് ഖണ്ഡെ (28), ഇയാളുടെ സഹായി ആർ.ടി നഗർ സ്വദേശി സന്തോഷ് എന്നിവരാണ് ഒരു കേസിൽ പിടിയിലായത്. 1200 രൂപയുടെ ടിക്കറ്റ് 7000 രൂപ വരെ വാങ്ങിയാണ് ഇവർ വിറ്റിരുന്നത്. ഇവരിൽനിന്ന് നാല് ടിക്കറ്റുകളും കണ്ടെടുത്തു.
ഈ കേസിൽ കാന്റീൻ മാനേജർമാരായ എച്ച്. ശിവകുമാർ, കെ. നാഗരാജ് എന്നിവർ ഒളിവിലാണ്. മറ്റൊരു സംഭവത്തിൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ 5,000 മുതൽ 10,000 രൂപ വരെ ഈടാക്കി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് അഞ്ചുപേർ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.