ഹോളി ആഘോഷത്തിനിടെ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

ബംഗളൂരു: ശനിയാഴ്ച ബംഗളൂരുവിൽ നടന്ന ഹോളി ആഘോഷങ്ങൾ ദുരന്തത്തിൽ കലാശിച്ചു. ആഘോഷങ്ങൾക്കിടയിൽ നടന്ന തർക്കത്തിനിടെ മൂന്നു ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു.

പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് നിർമാണ തൊഴിലാളികളായ രാധേ ശ്യം(23), അൻസു(19), ദീപു(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകരുടെ ക്ഷണം സ്വീകരിച്ചാണ് മൂവരും അനേക്കലിൽ ഹോളി ആഘോഷങ്ങൾക്കെത്തിയത്. ആഘോഷങ്ങൾക്കായി ക്ഷണിച്ച സുഹൃത്തിന്റെ സഹോദരിയുടെ ഫോണിൽ നിന്ന് കൊല്ലപ്പെട്ടവരിലൊരാളുടെ ഫോണിലേക്ക് വന്ന കോളാണ് തർക്കങ്ങൾക്ക് വഴിവച്ചത്.

ഇരുമ്പ് ദണ്ഡുകളും കുപ്പികളും കൊണ്ട് അവർ പരസ്പരം അക്രമിക്കാൻ തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായി. കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ മൂന്നാംനിലയിലും മൂന്നാമത്തെയാളെ താഴത്തെ നിലയിൽ നിന്നും കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ ഒരാൾക്ക് ജീവൻ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് പോകുന്നതിനിയിൽ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു

Tags:    
News Summary - Three biharis killed in holy celebration in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.