ബംഗളൂരു: ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. തുമകുരുവിലെ ചിക്കബെല്ലാവിയില്‍ പുലിയിറങ്ങി ഭീതി വിതച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമുയർന്നു. തുടര്‍ന്നാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ നാലു കൂടുകള്‍ വനംവകുപ്പ് സ്ഥാപിച്ചത്. നാലു വയസ്സുള്ള പുലിയാണ് കുടുങ്ങിയതെന്നും ആരോഗ്യ പരിശോധനക്കുശേഷം ഇതിനെ ഉള്‍വനത്തില്‍ തുറന്നുവിടുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമമാണ് ചിക്കബെല്ലാവി. നേരത്തേയും ഇവിടെ പുലിയിറങ്ങിയിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.