ആരിഫ് മുഹമ്മദ് ഖാൻ

കൃ​ഷ്ണ​മ​ഠം കൃ​ഷ്ണാ​ഷ്ട​മി ആ​ഘോ​ഷ സ​മാ​പ​നം; മു​ഖ്യാ​തി​ഥി​ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

മം​ഗ​ളൂ​രു: ശ്രീ ​കൃ​ഷ്ണാ​ഷ്ട​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച് ഞാ​യ​റാ​ഴ്ച ഉ​ഡു​പ്പി കൃ​ഷ്ണ മ​ഠ​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹോ​ത്സ​വ ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. രാ​ജാ​ങ്ക​ണ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സ​മാ​പ​ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. മൂ​ഡ​ബി​ദ്രി ബി.​ജെ.​പി എം.​എ​ൽ.​എ ഉ​മാ​നാ​ഥ് കൊ​ട്ടി​യ​ൻ, ബി.​ജെ.​പി എം.​എ​ൽ.​സി പ്ര​താ​പ് സിം​ഹ നാ​യ്ക്, കോ​ൺ​ഗ്ര​സ് എം.​എ​ൽ.​സി ഡോ. ​മ​ഞ്ചു​നാ​ഥ് ഭ​ണ്ഡാ​രി, മു​ൻ മ​ന്ത്രി പ്ര​മോ​ദ് മ​ദ്വ​രാ​ജ്, മു​ൻ എം.​പി​മാ​രാ​യ വി​ന​യ കു​മാ​ർ സൊ​റ​കെ, ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മം​ഗ​ളൂ​രു​വി​ലെ ഹ​രീ​ഷ് ഭ​ട്ട്, പ്ര​ഭാ​ക​ർ അ​ഡി​ഗ എ​ന്നി​വ​രെ ശ്രീ ​കൃ​ഷ്ണാ​നു​ഗ്ര​ഹ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. പു​ത്തി​ഗെ മ​ഠാ​ധി​പ​തി സു​ഗു​ണേ​ന്ദ്ര തീ​ർ​ഥ ശ്രീ​പാ​ദ, സു​ശീ​ന്ദ്ര തീ​ർ​ഥ ശ്രീ ​പാ​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Arif Muhammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.