ബംഗളൂരു: കിലോക്ക് 150 രൂപക്ക് മുകളിലേക്ക് കുതിച്ച തക്കാളി വില ദക്ഷിണേന്ത്യന്‍ വിപണികളില്‍ കുത്തനെ താഴേക്ക് വരുന്നു. പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കർഷകർ നല്‍കുന്നത്. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാര വിപണിയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോ എട്ടു രൂപ മുതല്‍ 14 രൂപ വരെയാണ് തക്കാളി വില. ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയായ കോലാര്‍ എ.പി.എം.സിയിലെ വ്യാപാരികളും മൊത്തവില കുറഞ്ഞതായി വിവരം നൽകി.
നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും തക്കാളി വ്യാപാരിയായ ശ്രീനാഥ് പറഞ്ഞു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്പന്നങ്ങള് കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്.
മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ ദീപാവലിയോടനുബന്ധിച്ച് വില ഉയരുമെന്ന് പ്രത്യാശിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.