മംഗളൂരു:ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവും യുവതിയും സഞ്ചരിച്ച മോട്ടോർ സൈക്കിൾ മംഗളൂരുവിനടുത്ത നാട്ടക്കലിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതിനെത്തുടർന്ന് മരിച്ചു. ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.