ബംഗളൂരു: എഴുത്തിൽ നല്ലതും ചീത്തയുമില്ല എന്നാണ് തന്റെ അഭിപ്രായമെന്നും വായനക്കാരൻ ജീവിത പശ്ചാത്തലത്തിലൂടെ ആർജിച്ച അഭിരുചിക്കനുസരിച്ച് നല്ലത്, ചീത്ത എന്നൊക്കെ വിധിക്കുന്നു എന്നേയുള്ളൂവെന്നും സാഹിത്യകാരൻ സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു.
കേരള സമാജം ദൂരവാണിനഗർ സാഹിത്യ സംവാദത്തിൽ ‘നല്ലെഴുത്തിന്റെ നവലോക നിർമിതി’ എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവാദത്തിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ട്രഷറർ എം.കെ. ചന്ദ്രൻ അതിഥിക്ക് പൂച്ചെണ്ട് നൽകി. എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്മേഷ് ചന്ദ്രോത്തിനെ പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായ ‘ഭരതേട്ടൻ’ എന്ന കഥാവായന മലയാളം മിഷൻ കോഓഡിനേറ്റർ (നോർത്ത്- ഈസ്റ്റ്) ഡോ. ഹരിത എസ്.ബി ഉദ്ഘാടനം ചെയ്തു. രമപ്രസന്ന പിഷാരടി, ടി.ഐ ഭരതൻ, സൗദ റഹ്മാൻ, ഹസീന ഷിയാസ്, മനോജ് പിഷാരടി, ഡോഷി മുത്തു, സുരേന്ദ്രൻ വി.കെ, ആര്യ സജീവ്, വീണ മോഹൻ എന്നിവർ വായനയിൽ പങ്കെടുത്തു. സൗദ റഹ്മാൻ, രമ പ്രസന്ന പിഷാരടി, ഷമീമ, നീതു വിനോദ്, ശാന്ത, വീണ മോഹൻ, ജയശ്രീ, വിവേക് എന്നിവർ കവിതാലാപനം നടത്തി. ടി.എ കലിസ്റ്റസ്, കുട്ടി, അഡ്വ. പ്രശാന്ത്, എസ്.കെ നായർ, വി.കെ സുരേന്ദ്രൻ, വിവേക്, സുദേവ് പുത്തൻഞ്ചിറ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.