ബംഗളൂരു: നിരവധി തവണ പുള്ളിപ്പുലി ഇറങ്ങിയതോടെ മൈസൂരുവിലെ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഗാർഡൻ അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഡൻ അടച്ചിടുന്നത്. ഗാർഡനിലും സമീപത്തെ കെ.ആർ.എസ് അണക്കെട്ടിലും വിവിധ ദിവസങ്ങളിൽ പുലിയെ കണ്ടിരുന്നു.
പിന്നീട് സന്ദർശകർക്ക് പ്രവേശനം വിലക്കിയെങ്കിലും പിന്നീട് തുറന്നു. തുടർന്നും പുലി ഭീഷണി ഉണ്ടായതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. പുലിയ പിടികൂടിയതിനുശേഷമേ ഗാർഡൻ തുറക്കൂവെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഫാറൂഖ് അഹമ്മദ് അബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.