വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി എം.​എം.​എ ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന തു​ക നോ​ർ​ക്ക വി​ക​സ​ന ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് കൈ​മാ​റു​ന്നു

ദു​ര​ന്ത​ഭൂ​മി​യി​ലെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി എം.​എം.​എ ജീ​വ​ന​ക്കാ​ർ തു​ക കൈ​മാ​റി

ബം​ഗ​ളൂ​രു: വ​യ​നാ​ട് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മു​ണ്ടാ​യ വ​ൻ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ജീ​വ​ന​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ഒ​രു ദി​വ​സ​ത്തെ വേ​ത​നം ബം​ഗ​ളൂ​രു​വി​ലെ നോ​ർ​ക്ക വി​ക​സ​ന ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ചെ​ക്കാ​യാ​ണ് സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, മാ​നേ​ജ​ർ പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, ക്ര​സ​ന്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ് മു​സ്ത​ഫ ഖാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റി​യ​ത്.

മെ​ജ​സ്റ്റി​ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ടി.​സി. ശ​ബീ​ർ, സി​റാ​ജു​ദ്ദീ​ൻ ഹു​ദ​വി, സാ​ജി​ദ് ഗ​സ്സാ​ലി, എ​ൻ. ശ്വേ​ത, റീ​ത്ത ഫ്രാ​ൻ​സി​സ്, ബ​സീ​റു​ന്നി​സ, റൈ​ഹാ​ന തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​യോ​ജ​ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും ക​ന്ന​ഡി​ക​രാ​യ എം.​എം.​എ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ഒ​രു ദി​ന വ​രു​മാ​നം സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കാ​ൻ സ്വ​യം ത​യാ​റാ​കു​ക​യാ​യി​രു​ന്നു. നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ നോ​ർ​ക്ക റൂ​ട്ട്സി​ന്റെ 080-25585090, 9483275823 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ക​സ​ന ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Landslide Disaster Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.