ബാഹുബലി സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് സിനിമ സംവിധായകൻ എസ്.എസ്.രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തെന്നയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുറച്ച് ദിവസം മുമ്പ് തങ്ങൾക്ക് പനി ബാധിച്ചിരുന്നതായും അതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയതെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ഹോം ക്വാറൻറീനിലാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
‘ഞങ്ങൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും എല്ലാത്തരം മുൻകരുതലുകളും എടുക്കുന്നുണ്ട്. ശരീരത്തിൽ ആൻറിബോഡികൾ ഉൽപ്പാദിപ്പിക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. ഇതിനുശേഷം പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു ’-അദ്ദേഹം കുറിച്ചു. കോവിഡ് കാലത്തിനുമുമ്പ് രാജമൗലി ‘രുദ്രം, രണം, രുധിരം’എന്ന തെലുങ്ക് സിനിമയുടെ സംവിധാനമാണ് നിർവഹിച്ചിരുന്നത്.
തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ, അജയ് വേദഗൺ , ആലിയ ഭട്ട് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.