12 മണിക്കൂറിൽ 1400 കിലോമീറ്ററിപ്പുറം! എമ്പുരാൻ ഷൂട്ടിങ് ഇനി ഹൈദരാബാദിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ.  ഇരുവരും ആദ്യമായി ഒന്നിച്ച എമ്പുരാന്‍റെ ഒന്നാം ഭാഗമായ ലൂസിഫർ വമ്പൻ ഹിറ്റായിരുന്ന ചിത്രമാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ബ്രോ ഡാഡിയാണ് താരത്തിന്‍റെ രണ്ടാം സിനിമ.

എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പൃഥ്വിരാജ് പുറത്തുവിട്ടിട്ടുണ്ട്.  ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം  നിലവിൽ1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റു ചെയ്‌‌ത വിവരമാണ് പൃഥ്വി പങ്കുവച്ചത്. നിലവിൽ ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്.

അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. അടുത്ത വർഷം മാർച്ചിലായിരിക്കും എമ്പുരാൻ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ മാർച്ചിലായിരുന്നു എമ്പുരാന്‍റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസായത്. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തുന്നുണ്ട്.

Tags:    
News Summary - empuraan shoot shifter to hyderabad from gujart in 12 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.