ന്യൂഡൽഹി: കങ്കണയുടെ എമർജൻസിയിൽ കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് നിർമാതാവ്. സിനിമയുടെ സഹനിർമാതാക്കളായ സീ എന്റർടൈയിൻമെന്റ് എന്റപ്രൈസ് ആണ് കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. ബോംബെ ഹൈകോടതിയിലാണ് നിർമാതാക്കൾ നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് നിർദേശിച്ച കട്ടുകൾ വരുത്തുന്നതിനാണ് രണ്ടാഴ്ചത്തെ സമയം നിർമാതാക്കൾ ആവശ്യപ്പെട്ടത്.
ആവശ്യമായ കട്ടുകൾ വരുത്തി സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ തയാറാണെന്ന് സീ എന്റർടൈയിൻമെന്റിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷരൺ ജാഗതിനി അറിയിച്ചിരുന്നു. കട്ടുകൾ വരുത്തി സിനിമ സമർപ്പിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ അതിന് സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഢും പറഞ്ഞു.
ജസ്റ്റിസ് ബി.പി കോലബാവേല, ഫിർദോഷ് പൂനിവാല എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്ന സീ എന്റർടെയിൻമെന്റിന്റെ ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാവുമെന്നാണ് കോടതി അറിയിച്ചത്.
സിനിമയുടെ നിർമാണ കമ്പനിയായ മണികർണിക പ്രൊഡക്ഷൻ കമ്പനിയും സിനിമയിൽ കട്ടുകൾ വരുത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. ശിരോമണി അകാലി ദൾ ഉൾപ്പടെയുള്ള സിഖ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിനിമ വിവാദത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.