കങ്കണ റണാവതിന് ഭ്രാന്താണെന്ന് ആദിത്യ പഞ്ചോളി;  നിയമ നടപടി സ്വീകരിക്കും

ന്യൂഡൽഹി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി കങ്കണ റണാവത്തിന് ഭ്രാന്താണെന്ന് ബോളിവുഡ് സംവിധായകൻ ആദിത്യ പഞ്ചോളി. അവൾ ഭ്രാന്തിയായ ഒരു പെൺകുട്ടിയാണ്. എന്താണ് ഞാൻ ചെയ്യേണ്ടത്, നിങ്ങളാ അഭിമുഖം കണ്ടോ? ഒരു ഭ്രാന്തി സംസാരിക്കുന്നതുപോലെ നിങ്ങൾക്കത് തോന്നുന്നില്ലേ, ആരാണ് അത്തരത്തിൽ സംസാരിക്കുക. നമ്മൾ വളരെക്കാലമായി സിനിമാ മേഖലയിലുണ്ട്. ആരും ആരെയുംപ്പറ്റി ക്രൂരമായി പറഞ്ഞിട്ടില്ല. നിങ്ങൾ ചെളിയിലേക്ക് കല്ലെറിഞ്ഞാൽ അത് നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തികേടാക്കുമെന്നും ആദിത്യ വ്യക്തമാക്കി.

കങ്കണക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോകുകയാണ്. അവൾ നുണയാണ് പറയുന്നത്. ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് അവർ തെളിയിക്കേണ്ടതുണ്ട്. ആരോപണം തൻെറ കുടുംബത്തെ വളരെയധികം ബാധിച്ചതായും ആദിത്യ പഞ്ചോളി പറഞ്ഞു. 

പതിനാറാം വയസില്‍ ബോളിവുഡ് താരം ആദിത്യ പഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയതായി ഒരു ടെലിവിഷന്‍ ഷോക്കിടെ കങ്കണ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ ആരോപിച്ചിരുന്നു.

Tags:    
News Summary - Aditya Pancholi Calls Kangana Ranaut A 'Mad Girl'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.