മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി പ്രശസ്ത ബോളിവുഡ് താര ം. 2004 മുതൽ 2009 വരെ നിരന്തരം പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. ആദിത്യ പഞ്ചോളി മയക്കു മരുന്നു നൽകി കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും നടി പരാതിയിൽ ആരോപിക്കുന്നു. മുംബൈയിലെ വെർസോവ പൊലീസിലാണ് താരം പരാതി നൽകിയത്.
2004- 06 വർഷത്തിൽ താൻ മുതിർന്ന ഐ.പി.എസ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും താരം പരാതിയിൽ പറയുന്നു. അന്ന് ആദിത്യ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. അയാളെക്കാൾ 22 വയസ് കുറവായിരുന്നു തനിക്കെന്നും യുവതി പറയുന്നു.
ആദിത്യയുമായി പരിചയപ്പെട്ട വർഷമാണ് ബലാത്സംഗത്തിന് ഇരയായത്. ആദിത്യക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തിരുന്നു. അവിടുന്ന് അയാൾ നൽകിയ പാനീയം കുടിച്ചശേഷം ശാരീരിക അസ്വസ്ഥത തോന്നി. പാർട്ടി കഴിഞ്ഞ ശേഷം തന്നെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുകയും കാർ യാരി റോഡിൽ നിർത്തിയിട്ട് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം നഗ്നചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിക്കുന്നു.
അടുത്ത ദിവസം നടിയെ ചെന്നുകണ്ട ആദിത്യ ഇനിമുതൽ ഭാര്യ-ഭർത്താക്കന്മാരെ പോലെ ബന്ധം തുടരാമെന്നാണ് പറഞ്ഞത്. എന്നാൽ പിതാവിൻെറ പ്രായമുള്ള ഒരാളുമായി ബന്ധം തുടരാനാകില്ലെന്ന് അറിയിച്ചപ്പോൾ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി.
2004 നും 2009നുമിടയിൽ പല സ്ഥലത്തുവെച്ച് ആദിത്യ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നും പരാതി നൽകാൻ പോയ തന്നെ ഒാട്ടോറിക്ഷ തടഞ്ഞു നിർത്തി മർദിച്ചു. വഴിയാത്രക്കാരാണ് അന്ന് തന്നെ രക്ഷിച്ചത്. തുടർന്ന് മുതിർന്ന പൊലീസ് ഓഫീസറായിരുന്ന ബിപിൻ ബിഹാറിയെ കണ്ട് പരാതി നൽകിയെങ്കിലും അയാൾ തിരിച്ചയച്ചു.
പല്ലവി അപ്പാർട്ട്മെൻറിൽ ബന്ധുവിനൊപ്പം താമസിക്കുേമ്പാഴും പഞ്ചോളി സുഹൃത്തുക്കളുമായി അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഒരോ തവണയും പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പീഡിപ്പിച്ചത്. അയാൾ പോകുേമ്പാൾ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടുമായിരുന്നു. ഒരോ തവണയും ചിത്രങ്ങൾ പകർത്തും. ആദിത്യയും മയക്ക് മരുന്ന് ഉപയോഗിക്കുമായിരുന്നു.
ആദിത്യയുടെ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ വെർസോവയിൽ ഫ്ലാറ്റെടുത്ത് തനിച്ച് താമസമാരംഭിച്ചു. എന്നാൽ ഇയാൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റിനകത്ത് കയറുകയും തന്നെ മർദിക്കുകയും വീട്ടുസാധനങ്ങൾ തകർത്ത് തന്നെ പൂട്ടിയിട്ട് താക്കോലുകളുമായി പോവുകയും ചെയ്തു.
2008-2009 ൽ ബാന്ദ്രയിൽ താമസിക്കുേമ്പാൾ താനില്ലാത്ത സമയത്ത് ആദിത്യ പഞ്ചോളിയെത്തി സഹോദരിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അയാളുടെ ശല്യം അവസാനിപ്പിക്കാൻ 50 ലക്ഷം രൂപ നൽകി. എന്നാൽ താൻ കരിയറിൽ ശോഭിച്ചു തുടങ്ങിയപ്പോൾ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയെടുത്തു. ചിത്രങ്ങൾ പുറത്തുവിട്ട് കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി.
നടിയുടെ പരാതിയിൽ വെർസോവ പൊലീസ് ആദിത്യ പഞ്ചോലിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. CR no 198/2019 U/s 376, 328, 384, 341, 342, 323, 506 IPC. എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നിട്ട് പത്ത് വർഷമായി. അതുകൊണ്ട് തന്നെ തെളിവുകൾ ശേഖരിക്കാൻ പ്രയാസമാണെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ബോളിവുഡ് നടിയും ആദിത്യ പഞ്ചോളിയുമായുള്ള വിവാദം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ആദിത്യ പഞ്ചോളിയാണെന്ന താരത്തിൻെറ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ചത്. ഒരു ടെലിവിഷൻ ചാനലിലായിരുിന്നു ആദ്യ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് നടി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരായ പരാതി വ്യാജമാണെന്നും നടിയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ആദിത്യ പഞ്ചോളിയും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.