മുംബൈ: ബോളിവുഡിെല മുൻനിര നായിക അനുഷ്ക ശർമക്ക് ദാദാ സാഹിബ് ഫാൽകെ ഫൗണ്ടേഷെൻറ എക്സലൻസ് പുരസ്കാരം. നിർമാതാവ് എന്ന നിലക്കാണ് അനുഷ്കക്ക് പുരസ്കാരം ലഭിച്ചത്. അഭിനയത്തോടൊപ്പം മികച്ച സിനിമകൾ നിർമിച്ച താരത്തിെൻറ നിർമാണ സംരഭങ്ങളായ എൻ.എച്ച് 10, ഫിലൗരി, പരി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
ഇന്ത്യൻ സർക്കാർ വർഷാവർഷം നൽകുന്ന ദാദാ സാഹിബ് ഫാൽകെ പുരസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇൗ പുരസ്കാരം. മുംബൈയിലുള്ള ദാദാ സാഹിബ് ഫാൽകെ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഇൗ പുരസ്കാരം നൽകുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, മധുർ ഭണ്ഡാർക്കർ, മനോജ് ബാജ്പേയ്, ഹുമ ഖുറേഷി എന്നിവർക്കും ഇൗ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കരിയറിെൻറ ഏറ്റവും നല്ല സമയത്ത് സിനിമകൾ നിർമിക്കാൻ ധൈര്യം കാണിച്ച അനുഷ്ക ബോളിവുഡിെല ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവായാണ് അറിയപ്പെടുന്നത്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള ചിത്രമാണ് താരം നിർമിച്ചത്. ഇതിൽ എൻ.എച്ച് 10 എന്ന ചിത്രം വലിയ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.