നടൻ ഫവാദ്​ ഖാൻ ഇന്ത്യ വിട്ടു

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്​താൻ കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന സേനയുടെ ഭീഷണിക്ക്​   പിന്നാലെയാണ്​ താരം പാകിസ്​താനിലേക്ക്​ മടങ്ങിയതെന്നാണ്​ സൂചന.

ഇന്ത്യയിലേക്ക് ഉടൻ മടങ്ങി വരില്ലെന്നാണ് റിപ്പോര്‍ട്ട്. യേ ദില്‍ ഹെ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം രാജ്യംവിട്ടത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ഫവാദ് പങ്കെടുക്കില്ലെന്ന് കരണ്‍ ജോഹര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Fawad Khan secretly leaves India,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.