അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന 'ഇന്ദു സർക്കാർ' എന്ന ചിത്രത്തിന്‍റെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി. ചിത്രത്തിന്‍റെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.
ചിത്രം സ്പോൺസർ ചെയ്തതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും നേരത്തെ കോൺഗ്രസ് പ്രതികരിച്ചിരുന്നു.
അനുപം ഖേർ, നെയിൽ നിതിൻ മുകേഷ്,കീർത്തി കൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെയാണ് ചിത്രീകരിക്കുന്നത്. അനു മാലിക്ക് , ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ചാന്ദ്‌നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്നല്‍, ഹീറോയിന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മധൂർ ഒരുക്കുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.