കൊൽക്കത്ത: പ്രശസ്ത ബംഗാളി നടി സുമിത സന്യാൽ (71) നിര്യാതയായി. ഞായറാഴ്ച വൈകുന്നേരം കൊൽക്കത്ത ദേശപ്രിയോ പാർക്കിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1960 ൽ ഖംഖാബാബുർ പ്രാത്യാബർതൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ സുമിത നിരവധി ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടു.
ബോളിവുഡ് സിനിമകളായ ഋഷികേശ് മുഖർജിയുടെ ‘ആനന്ദ്’, അമിതാഭ് ബച്ചൻ നായകനായ ’ഗുഡ്ഡി’, ഗുൽസാറിെൻറ ‘മേരെ അപ്നെ’, ബംഗാളി സിനിമകളായ തരുൺ മജുംദാറിെൻറ ’കുഹേലി’, തപൻ സിൻഹയുടെ ‘സാഗിന മാതോ’, ‘നായക്’ തുടങ്ങിയവയിൽ പ്രധാന വേഷങ്ങൾ ചെയ്തു. സിനിമ എഡിറ്റർ സുബോധ് റോയിയാണ് ഭർത്താവ്. ഒരു മകനുണ്ട്.
സുമിതയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.