ലണ്ടൻ: ഹോളിവുഡിലെ അതികായൻമാരിലൊരാളായ സിൽവെസ്റ്റർ സ്റ്റാലണെ സാമൂഹ്യ മാധ്യമങ്ങൾ കൊല്ലുന്നത് ഇതാദ്യമല്ല. ഇത്തവണ അർബുധ ബാധിതനായ സ്റ്റാലൺ മരിച്ചുവെന്ന വാർത്തയാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രോഗ വിവരം നടൻ മറച്ചുവെക്കുകയായിരുന്നെന്നും വാർത്തകളിൽ പറയുന്നു.
രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്‍റെ ചിത്രങ്ങളും ഒപ്പം നൽകിയിരുന്നു. എന്നാൽ വ്യാച പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ട്വിറ്ററിൽ മക്കളോടൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.