10 % വിനോദനികുതി; ചർച്ച ചെയ്യുമെന്ന്​ ഉറപ്പ്​ ലഭിച്ചതായി ഫെഫ്​ക

തിരുവനന്തപുരം: സിനിമ ടിക്കറ്റിന്​ 10 ശതമാനം വിനോദനികുതി ഏർപ്പെടുത്തിയ ബജറ്റ്​ തീരുമാനം ചർച്ച ചെയ്യുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകിയതായി ഫെഫ്​ക ചെയർമാൻ ബി.ഉണ്ണികൃഷ്​ണൻ. അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന ്​ മുഖ്യമന്ത്രി പറഞ്ഞതായി ബി.ഉണ്ണികൃഷ്​ണൻ വ്യക്​തമാക്കി.

സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴചയിലാണ്​ ഇക്കാര്യം അറിയിച്ചത്​​. '
അമ്മ' പ്രസിഡൻറ്​ മോഹൻലാൽ, മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണൻ തുടങ്ങി സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളാണ്​ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്​.
വിനോദ നികുതി വർധന, ഓൺലൈൻ ടിക്കറ്റിങ്ങ് പരാതികൾ തുടങ്ങി വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.

Tags:    
News Summary - 10% Entertainment tax-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.