മലബാറിന്‍റെ ഫുട്ബാൾ ആവേശത്തെ കുറിച്ചുള്ള കഥ പറയുന്ന ‘ദ് ബ്യൂട്ടിഫുൾ ഗെയിമി’ൽ പൃഥ്വിരാജ് നായകൻ. ഫാഷൻ ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്യുന്ന സിനിമ, ആദംസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ പ്രിജേഷ്, മുഹമ്മദ്, സജിൻ ജാഫർ എന്നിവരാണ് നിർമിക്കുന്നത്. നവാഗതനായ അജയ് കുമാറാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുക.
പൃഥ്വിരാജിനൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും പഴകാല ഫുട്ബാൾ താരങ്ങളും ആഫ്രിക്കൻ ഫുട്ബാൾ താരങ്ങളും സിനിമയുടെ ഭാഗമാകും. അടുത്ത വർഷം മലപ്പുറത്തെ അരീക്കോട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒഡീഷനിലൂടെ രണ്ട് യൂത്ത് ഫുട്ബാൾ ടീമുകളെ തെരഞ്ഞെടുക്കും. ആക്ട് ലാബിന്‍റെ നേതൃത്വത്തിൽ ഡിസംബർ 26, 27 തീയതികളിൽ മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഒഡീഷൻ നടക്കും. സിനിമയെ പരിചയപ്പെടുത്താൻ ഫുട്ബാൾ താരങ്ങൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.