‘ഒറ്റാലി’നെതിരെ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ‘ഒറ്റാലി’നെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ‘ഒറ്റാലി’നെക്കാള്‍ മികച്ച ചിത്രം ഇറാനില്‍നിന്നുള്ള ‘ഇമ്മോര്‍ട്ടലാ’ണെന്നും അതിനായിരുന്നു സുവര്‍ണ ചകോരം നല്‍കേണ്ടിയിരുന്നതെന്നും സനല്‍കുമാര്‍ ഫേസ്ബുക് പേജില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ: ‘ക്ഷമിക്കണം സര്‍, ഈ മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രം ‘ഇമ്മോര്‍ട്ടല്‍’ എന്ന ഇറാനിയന്‍ ചിത്രമായിരുന്നു. നമ്മുടെ നാട്ടിലെ ഫെസ്റ്റിവലല്ളേ, നമ്മുടെ സിനിമക്കിരിക്കട്ടെ എന്ന് കരുതിയാലൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സര്‍’. മേളയില്‍ പ്രദര്‍ശിപ്പിച്ച സനല്‍കുമാര്‍ ശശിധരന്‍െറ ‘ഒഴിവുദിവസത്തെ കളി’ക്ക് മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചിരുന്നു. അതേസമയം, സനല്‍കുമാറിന്‍െറ അഭിപ്രായത്തോട് പ്രതികരിക്കാനില്ളെന്ന് ‘ഒറ്റാല്‍’ സംവിധായകന്‍ ജയരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

ക്ഷമിക്കണം സർ ഈ മേളയിൽ അന്താരാഷ്ട്ര മൽസര വിഭാഗത്തിലെ മികച്ച ചിത്രം ഇമ്മോർട്ടൽ എന്ന ഇറാനിയൻ ചിത്രമായിരുന്നു. നമ്മുടെ നാട്...

Posted by Sanal Kumar Sasidharan on Friday, 11 December 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.