സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തിന് മാറ്റുകൂട്ടാന്‍ മോഹന്‍ലാലും

കോട്ടയം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ എത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ പ്രത്യേക ക്ഷണപ്രകാരമാണ് ഈമാസം 26ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിനത്തെുന്നത്. ജെ.സി. ഡാനിയല്‍ പുരസ്കാരം ഐ.വി. ശശിക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ മെഗാതാരം മുഖ്യാതിഥിയാകും.
പുതുമുഖതാരങ്ങളായ നിവിന്‍ പോളി, സുദേവ് നായര്‍, അനൂപ് മേനോന്‍, നസ്രിയ നസിം, സേതു ലക്ഷ്മി, സ്പെഷല്‍ ജൂറി അവാര്‍ഡ് ജേതാക്കളായ പ്രതാപ് പോത്തന്‍, ഇന്ദ്രന്‍സ്, ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്, ശ്രേയ ഘോഷാല്‍, ബിജിബാല്‍, രമേശ് നാരായണന്‍, അമല്‍ നീരദ്, ജയരാജ്, ലിജോ പോള്‍, രഞ്ജിത്ത്, ജൂഡ് ജോസഫ്, അഞ്ജലി മേനോന്‍, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരും പങ്കെടുക്കും.
തിരുവനന്തപുരത്ത് ഈയിടെ കൊടിയിറങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ജയരാജിന്‍െറ ഒറ്റാലിനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച സിനിമക്കുള്ള അവാര്‍ഡ്. ചടങ്ങിലേക്കുള്ള സൗജന്യ പാസുകളുടെ വിതരണോദ്ഘാടനം ഞായറാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.