കോഴിക്കോട്: പ്രണയനായകന് വേണ്ടി സിനിമയിലും ജീവിതത്തിലും കാത്തിരുന്ന രണ്ട് കാഞ്ചനമാലമാര്‍ കണ്ടുമുട്ടി. അനശ്വര പ്രണയത്തിന്‍െറ നിത്യസ്മാരകമെന്ന് വാഴ്ത്തപ്പെട്ട കാഞ്ചനമാലയും അവരുടെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ന്നാടിയ നടി പാര്‍വതിയുമാണ് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണവേളയില്‍ കണ്ടുമുട്ടിയത്. ജീവിത നായികയുടെയും കഥാപാത്രത്തിന്‍െറയും സംഗമം കാണാന്‍ നിരവധി പേര്‍ കോടതി വളപ്പില്‍ തടിച്ചുകൂടി.
സിനിമ പുറത്തിറങ്ങിയതോടെ ദിവസവും തന്നെ തേടിയത്തെുന്ന ആരാധകര്‍ കാരണം താന്‍ മാത്രമാണ് ബുദ്ധിമുട്ടുന്നതെന്ന് കാഞ്ചനമാല പറഞ്ഞു. രാവിലെ എട്ട് മുതല്‍ വീട്ടിലും ഓഫീസിലുമായി ആരാധകര്‍ തടിച്ച് കൂടുന്നതിനാല്‍ ജോലികളൊന്നും നടക്കുന്നില്ല. ആരാധകരുടെ ഈ പ്രവണത ശരിയാണോ എന്നറിയില്ല. എങ്കിലും അവരുടെ സ്നേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. സിനിമയാണ് ഇവിടെ എത്തിച്ചത്. അല്ളെങ്കില്‍ സാധാരണക്കാരിയായ സാമൂഹിക പ്രവര്‍ത്തകയെ ബാര്‍ അസോസിയേഷന്‍ അംഗീകരിക്കുമായിരുന്നില്ല. കോടതികളില്‍ തെളിവിന്‍െറ അപര്യാപ്തതകൊണ്ട് ജീവിതത്തില്‍ ഏറെ വേദന സഹിച്ചവളാണ് ഞാന്‍. പണ്ടൊക്കെ സഹായം തേടി അടുത്തത്തെിയിരുന്നവരില്‍ ഏറിയ പങ്കും വിവാഹമോചന കേസുകാരായിരുന്നെങ്കില്‍ ഇപ്പോഴത് വയോജനങ്ങളാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി തന്‍െറ പേരിന്‍െറ കൂടെ ഇല്ലാത്ത ജാതിപ്പേരായ മേനോന്‍ചുമക്കുന്നയാളാണ് ഞാനെന്നും അതൊന്ന് ഒഴിവാക്കി തരാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നടി പാര്‍വതി സംസാരം തുടങ്ങിയത്. ജാതിപ്പേര് വാലായി കൊണ്ടുനടക്കില്ളെന്ന് തീരുമാനിച്ച ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലായോ പ്രശസ്തയാകാനോ അല്ല നല്ല മനുഷ്യനാവുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നത്. സിനിമയില്‍ ആ വേഷം ചെയ്തതിനാല്‍ കാഞ്ചന ചേച്ചിയുടെ ജീവിതത്തെ ആരാധകരുടെ ഊരാകുടുക്കില്‍ പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും പാര്‍വതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.