കുവൈത്ത് സിറ്റി: പ്രവാസ ജീവിതത്തിന്‍െറ യാതനകള്‍ വായനക്കാരിലത്തെിച്ച ബെന്യാമിന്‍െറ ‘ആടുജീവിതം‘ അഭ്രപാളിയിലത്തെുന്നു. ബ്ളെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജാണ് നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുക. കുവൈത്തിലെ മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്‍െറ കെ.ജി. ഫിലിംസ് കമ്പനിയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുക.
ഇതുസംബന്ധിച്ച് കുവൈത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ.ജി. എബ്രഹാമും ബ്ളെസിയും പൃഥ്വിരാജും ഇക്കാര്യം പ്രഖ്യാപിച്ചത്. കെ.ജി. എബ്രഹാമിന്‍െറ കമ്പനിയായ എന്‍.ബി.ടി.സിയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍കൂടിയാണ് ബ്ളെസിയും പൃഥ്വിരാജും കുവൈത്തിലത്തെിയത്. സാബു സിറിള്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രമുഖരെ അണിനിരത്തി മികച്ച സാങ്കേതിക തികവോടെ ത്രീഡി
സംവിധാനത്തിലാണ് സിനിമ ഒരുക്കുകയെന്ന് ബ്ളെസി പറഞ്ഞു. ഏറെക്കാലത്തെ ഗവേഷണത്തിനുശേഷം തുടങ്ങുന്ന സിനിമ രണ്ടു വര്‍ഷംകൊണ്ടേ പൂര്‍ത്തിയാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമായിരിക്കും നജീബിന്‍േറതെന്ന് പൃഥ്വിരാജ് പറഞ്ഞു. താന്‍ എന്നും സംവിധായകന്‍െറ നടനാണെന്നും ബ്ളെസി ഈ സിനിമ നന്നായി ചെയ്യുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറെക്കാലമായി പരിചയമുള്ള ബ്ളെസി എടുക്കുന്ന പ്രവാസം സംബന്ധിച്ച സിനിമ നിര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കെ.ജി. എബ്രഹാം
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.