'സു.. സു... സുധി വാത്മീക'ത്തിലെ 'കായാംബൂ നിറമായി'...

ജയസൂര്യ നായകനായി അഭിനയിക്കുന്ന 'സു.. സു... സുധി വാത്മീക'ത്തിലെ "കായാംബൂ നിറമായി" എന്ന സോങ്ങ് പ്രോമോ റിലീസ് ചെയ്തു. സന്തോഷ് വർമ്മയുടെ വരികൾക്ക് ശ്വേതാ മോഹനും തൃപ്പൂണിത്തുറ ഗിരിജ വർമ്മയുമാണ് ബിജിബാൽ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മുകേഷ്, അജു വർഗ്ഗീസ്, കെ.പി.എ.സി ലളിത, ശിവദ നായർ, സ്വാതി നാരായണൻ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും  ജയസൂര്യയുമാണ്  'സു.. സു... സുധി വാത്മീകം' നിർമ്മിച്ചിട്ടുള്ളത്. നവംബർ 20ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.