'വള്ളീം തെറ്റി പുള്ളീം തെറ്റി' ചിത്രീകരണം പുരോഗമിക്കുന്നു

'ദൈവത്തിന്‍െറ സ്വന്തം ക്ളീറ്റസ്' എന്ന മമ്മൂട്ടി ചിത്രത്തിന്‍െറ വിജയത്തിനു ശേഷം അച്ചാപ്പു മൂവി മാജിക്കിന്‍െറ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച് ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്‍െറ ചിത്രീകരണം പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍.ശ്യാമിലിയാണ് നായിക. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഹനീഫ, മനോജ് കെ. ജയന്‍, സുരേഷ്കൃഷ്ണ, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, അനീഷ് ജി. മേനോന്‍, നന്ദന്‍ ഉണ്ണി, ജെയ്സ്, ഷെറീജ്, സുബിന്‍, ഷഫീഖ്, കലാഭവന്‍ ഹനീഫ്, കൃഷ്ണ ശങ്കര്‍ (കിച്ചു പ്രമം ഫെയിം),രേവതി ശിവകുമാര്‍, സീമ ജി. നായര്‍ എന്നിവര്‍ പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ സൂരജ് എസ്. കുറുപ്പ്, ഹരിനാരായണന്‍. സംഗീതവും സൂരജ് എസ്. കുറുപ്പ് നിര്‍വഹിക്കുന്നു. പ്രശസ്ത ഛായാഗ്രഹകന്‍ എസ്. കുമാറിന്‍െറ മകന്‍ കുഞ്ഞുണ്ണി എസ്. കുമാറാണ് ഛായാഗ്രഹകന്‍. എഡിറ്റിങ്: ബിജു കുറുപ്പ്. കല: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍. കോസ്റ്റ്യും: സ്റ്റെഫി സേവ്യര്‍. സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. ചീഫ് അസോ. ഡയറക്ടേഴ്സ്: ജയിന്‍ കൃഷ്ണ, സുനില്‍ കാര്യാട്ടുകര. അസോ. ഡയറക്ടര്‍: വൈശാഖ് സുധാകരന്‍. സഹസംവിധാനം: പ്രതീഷ് രാജന്‍, പോള്‍ ആദം ജോര്‍ജ്, അഞ്ജലി, അരുണ്‍ ലാല്‍, സംഗീത്, നഹാസ്, നാസര്‍, ആദിത്യന്‍. പ്രൊഡ. കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. പ്രൊഡ. എക്സിക്യൂട്ടീവ്സ്: പ്രശാന്ത് നാരായണന്‍, ബിജി കണ്ടങ്കരി. മാനേജര്‍: പ്രണവ് കൊടുങ്ങല്ലൂര്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

1960 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കഥയാണ് ചിത്രത്തിന്‍േറതെന്ന് സംവിധായകന്‍ ഋഷി ശിവകുമാര്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ വിനയന്‍ എന്ന തിയറ്റര്‍ ഓപറേറ്ററായിട്ടാണ് വേഷമിടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.