ചലച്ചിത്രതാരം സരയു മോഹന്‍ വിവാഹിതയാകുന്നു. അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി.ദേവനാണ് വരന്‍. തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വിവാഹ തിയതി തീരുമാനിച്ചിട്ടില്ല.
2006ല്‍ പുറത്തിറങ്ങിയ ലോഹിതദാസിന്‍റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. 2009ല്‍ കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ നായികയാവുകയും ചെയ്തു. മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് സനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.