'ലീല'യുടെ വ്യാജൻ ഇന്‍റർനെറ്റിൽ

ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 'ലീല' ഇന്‍റർനെറ്റിൽ. ടോറന്‍റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ഒരാഴ്ച പോലും തികയും മുമ്പാണ് ചിത്രത്തിന്‍റെ കോപ്പി ഇന്‍റർനെറ്റിലൂടെ പുറത്തിറങ്ങുന്നത്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചു.

Full View

കള്ളും പണവും നൽകി ഈ സിനിമയെ തകർ‌ക്കാനിറങ്ങിയിരിക്കുന്ന ഗൂഡശക്തികളാണ് ഇതിന് പിന്നിലെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഉണ്ണി ആർ ആരോപിച്ചു. സിനിമ ഓരോദിവസം ചെല്ലുന്തോറും ആളുകൾ ഇഷ്ടപ്പെട്ട്കൊണ്ടിരിക്കുകയാണ്. പല തിയറ്ററുകളിലും ഹൗസ്ഫുള്‍. സ്ത്രീകൾ അടക്കമുള്ള കുടുംബങ്ങളാണ് കൂടുതലായും സിനിമയിലേക്ക് ആകർഷിക്കുന്നത്. ഫെയ്സ്ബുക്കിലും ഇതുതന്നെയാണ് അവസ്ഥ. സിനിമ തകർക്കാൻ ബുദ്ധിജീവി നിരൂപകരെ കൊണ്ട് ഫണ്ട് ചെയ്തിരിക്കുന്നു. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് താൻ ഇത് പറയുന്നതെന്നും ഉണ്ണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.