കൊച്ചി: ഇ-ടിക്കറ്റിങ് യന്ത്രം സ്ഥാപിക്കുകയും ഇതിന്‍െറ സേവന ചാര്‍ജായി ഒരു ടിക്കറ്റിന് 50 പൈസ വീതവും സെസ് ഇനത്തില്‍ മൂന്നുരൂപ വീതവും തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍കൂര്‍ അടക്കുകയും ചെയ്തില്ളെങ്കില്‍ മേയ് രണ്ടുമുതല്‍ സിനിമ ടിക്കറ്റുകളില്‍ സീല്‍ ചെയ്തുകൊടുക്കില്ളെന്നും പ്രദര്‍ശനാനുമതി നല്‍കില്ളെന്നും തിയറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്. സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഐനെറ്റ് വിഷന്‍െറ സോഫ്റ്റ്വെയര്‍ മാത്രമെ ഉപയോഗിക്കാവൂ എന്നാണ് ഇതുസംബന്ധിച്ച് നേരത്തേയുള്ള സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒരു വര്‍ഷത്തോളമായി ടിക്കറ്റ് യന്ത്രം സ്ഥാപിച്ച മാളുകളിലടക്കമുള്ള മള്‍ട്ടി പ്ളക്സുകളും ചില തിയറ്ററുകളും വെട്ടിലായി. മേയ് രണ്ടിനകം എല്ലായിടത്തും ഇത് സ്ഥാപിക്കാനാകില്ളെന്ന് ഉടമകള്‍ പറഞ്ഞു. ഫലത്തില്‍ മേയ് രണ്ടുമുതല്‍ സംസ്ഥാനത്ത് സിനിമ പ്രദര്‍ശനം നിലക്കും.
ടിക്കറ്റ് യന്ത്രവും സെസും അടിച്ചേല്‍പിക്കുന്നെന്ന് ആരോപിച്ച് മേയ് രണ്ടുമുതല്‍ തങ്ങള്‍ പ്രഖ്യാപിച്ച തിയറ്റര്‍ അടച്ചുള്ള അനിശ്ചിതകാല സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ‘എ’ ക്ളാസ് തിയറ്ററുകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. ഫെഡറേഷന്‍െറ സമരത്തെ അപലപിച്ച് രംഗത്തുവന്ന നിര്‍മാതാക്കളും വിതരണക്കാരും സമരം മൂലം തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടത്തിന് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.
ഇതോടെ സിനിമ മേഖല മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മള്‍ട്ടി പ്ളക്സുകളില്‍ ഒരുവര്‍ഷത്തിലേറെയായി ഇ-ടിക്കറ്റിങ് സംവിധാനമാണ് നിലനില്‍ക്കുന്നതെന്ന് മള്‍ട്ടിപ്ളക്സ് ഉടമയായ ‘ഫെഫ്ക’ മുന്‍ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ല. ബുധനാഴ്ച എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ ജനറല്‍ ബോഡി യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ ഉണ്ണികൃഷ്ണന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. മേയ് രണ്ടിനകം സര്‍ക്കാര്‍ പറയുംപ്രകാരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ളെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സ്വകാര്യ കുത്തകവത്കരണത്തെ എതിര്‍ക്കുന്ന സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നിലപാടിനെക്കുറിച്ച് വ്യാപക തെറ്റിദ്ധാരണ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഇ-ടിക്കറ്റിങ് സംവിധാനം അംഗീകരിക്കാന്‍ കഴിയില്ളെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ ലിബര്‍ട്ടി ബഷീര്‍, അഡ്വ. ഷാജു അഗസ്റ്റിന്‍ അക്കര, സാജു ജോണി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.